Monday, September 15, 2008
മാണിക്യസമ്മാനം...!
കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ തിര്യോണം വന്നല്ലൊ കുഞ്ഞാഞ്ഞേ !!
"മലയാളം ഒരു സാന്ത്വനം - ഓണപ്പതിപ്പ് " വായിച്ചു തീര്‍ന്നു!
എല്ലാ വിഭവങ്ങളും ഒന്നിനോന്ന് മെച്ചമായിരുന്നു.
ശ്രീ വില്‍സണ്‍ ചെറിയത്തിന്റെ ഇടയലേഖനവും,
ശ്രീമതി ഇന്ദിരാ വാര്യരുടെ ഓണം ഒരോര്‍മ്മയും
ലീലറ്റീച്ചറിന്റെ... ഓണമാണല്ലൊ നാളെ,
ശ്രീ സുനില്‍ കൃഷ്ണന്റെ സാധാരണക്കാരനായ പ്രവാസിയും,
മാണിക്യത്തിന്റെ "നിലാവുള്ള രാത്രിയില്‍ കൂട്ടിരിക്കാനൊരു നക്ഷത്രം"
ശ്രീ നെല്‍വിന്റെ ഓണാശംസകള്‍,
ശ്രീ രാകേഷ് ശ്രീധറിന്റെ സ്മൃതിയില്‍ ഒരോണം,
ശ്രീമതി ലതാ പരമേശ്വരന്റെ ഉരുക്ക് പാളങ്ങള്‍,
ശ്രീമതി ഉഷ ആര് പിള്ളയുടെ ഓണാശംസകള്‍,
ശ്രീ തേജന്‍ വര്‍ഗീസിന്റെ തിരുവോണാശംസകള്‍,
ശ്രീ മൂസ്സാ ഖാലിംന്റെ ഒരു കര്‍ഷകന്റെ ചിന്ത,
ശ്രീ ഹരീഷിന്റെ ആശംസകള്‍ ,
ശ്രീ കാപ്പിലന്റെ ഓണനിലാവിന്റെ ഓര്‍മ്മക്ക്,
ശ്രീ ബിജൊ തുരുത്തിക്കാടിന്റെവിസ്മൃതിയിലേയ്ക്ക് തള്ളിയിട്ടഓര്മ്മകള്,
(കുതിരേ ഞാനും ഒന്നു കുതിചു എന്നാ ഓര്‍മ്മ!!)
ശ്രീ ഷമീത്ത് ടി .പി യൂടെ ആശംസകള്‍,
ശ്രീ മിലേഷിന്റെ ആമോദത്തോടെ,
കുമാരി സ്നേഹാ ഗംഗാധരന്റെ ണീം ണിം ണിം ...
ശ്രീ ഗോപിയുടെ സൌഹൃദപൂക്കളം
ശ്രീ വില്‍സണ്‍ ചെറിയത്തിന്റെ ഒരിക്കലും മായാത്ത ഓണസ്മരണ
(ന്നാലും ന്റെ ഒറൊതേ! ബ്ബ് ബ്ബ് ബ്ബ് :)
ശ്രീ റസാഖ് പെരിങ്ങോടിന്റെ തോരാതെ..
ശ്രീ അരുണ്‍ ചന്ദ്രന്റെ ആശംസകളോടെ,
ശ്രീ സ്മിജൂ വിശ്വന്റെ ഗൃഹാതുരത്വമീ ഓണം,
ശ്രീ രജീഷിന്റെ പുലി വരുന്നേ പുലി,
ശ്രീമതി പ്രീയാ പട്നായിക്ന്റെ പൊന്നോണാശംസകള്‍,
കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ ശ്രീ രാജേഷിന്റെ തിര്യോണം വന്നേ!!
ശ്രീ ജോസ്മോന്റെ "ഓണമൊ എനിക്കോ?"
ശ്രീവിജിലിന്റെ കളിക്കുട്ടുകാരി...
അങ്ങനെ ഞാന്‍ അവസാനതാളിലെത്തി
ഉപ്പേരിയും തൊടുകറികളും പരിപ്പും , പപ്പടവും, പഴം നുറുക്കും.
കാളനും, ഓലനും, കൂട്ടുകറി, തൊരന്, അവിയല്‍, സാമ്പാര്‍, എരിശ്ശേരി, പുളിശ്സേരി,
നാലുകൂട്ടം പായസങ്ങളും കൂട്ടിയുണ്ട അതിഗംഭീരമായ സദ്യ തന്നെ ആയി ...
സാന്ത്വനമലയാളം ഓണ്‍ലൈന്‍ മാഗസിന്
ഇതിന്റെ അണിയറ ശില്‍പ്പികള്‍ക്ക് അഭിവാദനങ്ങള്‍ അഭിനന്ദനങ്ങള്‍...
ഒരുപാട് ഒരുപാട് സന്തോഷത്തോടെ എല്ലാവര്ക്കും ഓണാശംസകള്‍
അടുത്ത ഓണത്തിനും നമ്മളൊക്കെ ഇതുപോലെ കൂടാന്‍ ജഗദീശ്വരന് അനുഗ്രഹിക്കണേ!
എന്ന പ്രാര്‍ത്ഥനയോടെ!
നന്ദിയോടെ..
സസ്നേഹം മാണിക്യം.
സാന്ത്വനമലയാളത്തിനു മാണിക്യം വക ലഭിച്ച ഓണസമ്മാനം.
(ഇതു പോലെ പലരും സമ്മാനങ്ങള്‍ തന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല.)
"മലയാളം ഒരു സാന്ത്വനം - ഓണപ്പതിപ്പ് " വായിച്ചു തീര്‍ന്നു!
എല്ലാ വിഭവങ്ങളും ഒന്നിനോന്ന് മെച്ചമായിരുന്നു.
ശ്രീ വില്‍സണ്‍ ചെറിയത്തിന്റെ ഇടയലേഖനവും,
ശ്രീമതി ഇന്ദിരാ വാര്യരുടെ ഓണം ഒരോര്‍മ്മയും
ലീലറ്റീച്ചറിന്റെ... ഓണമാണല്ലൊ നാളെ,
ശ്രീ സുനില്‍ കൃഷ്ണന്റെ സാധാരണക്കാരനായ പ്രവാസിയും,
മാണിക്യത്തിന്റെ "നിലാവുള്ള രാത്രിയില്‍ കൂട്ടിരിക്കാനൊരു നക്ഷത്രം"
ശ്രീ നെല്‍വിന്റെ ഓണാശംസകള്‍,
ശ്രീ രാകേഷ് ശ്രീധറിന്റെ സ്മൃതിയില്‍ ഒരോണം,
ശ്രീമതി ലതാ പരമേശ്വരന്റെ ഉരുക്ക് പാളങ്ങള്‍,
ശ്രീമതി ഉഷ ആര് പിള്ളയുടെ ഓണാശംസകള്‍,
ശ്രീ തേജന്‍ വര്‍ഗീസിന്റെ തിരുവോണാശംസകള്‍,
ശ്രീ മൂസ്സാ ഖാലിംന്റെ ഒരു കര്‍ഷകന്റെ ചിന്ത,
ശ്രീ ഹരീഷിന്റെ ആശംസകള്‍ ,
ശ്രീ കാപ്പിലന്റെ ഓണനിലാവിന്റെ ഓര്‍മ്മക്ക്,
ശ്രീ ബിജൊ തുരുത്തിക്കാടിന്റെവിസ്മൃതിയിലേയ്ക്ക് തള്ളിയിട്ടഓര്മ്മകള്,
(കുതിരേ ഞാനും ഒന്നു കുതിചു എന്നാ ഓര്‍മ്മ!!)
ശ്രീ ഷമീത്ത് ടി .പി യൂടെ ആശംസകള്‍,
ശ്രീ മിലേഷിന്റെ ആമോദത്തോടെ,
കുമാരി സ്നേഹാ ഗംഗാധരന്റെ ണീം ണിം ണിം ...
ശ്രീ ഗോപിയുടെ സൌഹൃദപൂക്കളം
ശ്രീ വില്‍സണ്‍ ചെറിയത്തിന്റെ ഒരിക്കലും മായാത്ത ഓണസ്മരണ
(ന്നാലും ന്റെ ഒറൊതേ! ബ്ബ് ബ്ബ് ബ്ബ് :)
ശ്രീ റസാഖ് പെരിങ്ങോടിന്റെ തോരാതെ..
ശ്രീ അരുണ്‍ ചന്ദ്രന്റെ ആശംസകളോടെ,
ശ്രീ സ്മിജൂ വിശ്വന്റെ ഗൃഹാതുരത്വമീ ഓണം,
ശ്രീ രജീഷിന്റെ പുലി വരുന്നേ പുലി,
ശ്രീമതി പ്രീയാ പട്നായിക്ന്റെ പൊന്നോണാശംസകള്‍,
കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ ശ്രീ രാജേഷിന്റെ തിര്യോണം വന്നേ!!
ശ്രീ ജോസ്മോന്റെ "ഓണമൊ എനിക്കോ?"
ശ്രീവിജിലിന്റെ കളിക്കുട്ടുകാരി...
അങ്ങനെ ഞാന്‍ അവസാനതാളിലെത്തി
ഉപ്പേരിയും തൊടുകറികളും പരിപ്പും , പപ്പടവും, പഴം നുറുക്കും.
കാളനും, ഓലനും, കൂട്ടുകറി, തൊരന്, അവിയല്‍, സാമ്പാര്‍, എരിശ്ശേരി, പുളിശ്സേരി,
നാലുകൂട്ടം പായസങ്ങളും കൂട്ടിയുണ്ട അതിഗംഭീരമായ സദ്യ തന്നെ ആയി ...
സാന്ത്വനമലയാളം ഓണ്‍ലൈന്‍ മാഗസിന്
ഇതിന്റെ അണിയറ ശില്‍പ്പികള്‍ക്ക് അഭിവാദനങ്ങള്‍ അഭിനന്ദനങ്ങള്‍...
ഒരുപാട് ഒരുപാട് സന്തോഷത്തോടെ എല്ലാവര്ക്കും ഓണാശംസകള്‍
അടുത്ത ഓണത്തിനും നമ്മളൊക്കെ ഇതുപോലെ കൂടാന്‍ ജഗദീശ്വരന് അനുഗ്രഹിക്കണേ!
എന്ന പ്രാര്‍ത്ഥനയോടെ!
നന്ദിയോടെ..
സസ്നേഹം മാണിക്യം.
സാന്ത്വനമലയാളത്തിനു മാണിക്യം വക ലഭിച്ച ഓണസമ്മാനം.
(ഇതു പോലെ പലരും സമ്മാനങ്ങള്‍ തന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല.)
Subscribe to:
Post Comments (Atom)
മലയാളം ഒരു സാന്ത്വനം - ഉള്ളടക്കം
1) ആരാ? മനസിലായില്ലല്ലോ?
ഒരാള്‍ പുതുതായി ഈ സാന്ത്വനകുടുംബത്തിലേക്ക് വരുമ്പോള്‍ ഇവിടെയുള്ളവര്‍ ചോദിക്കുന്ന ആദ്യചോദ്യമാണ് “ആരാ? മനസിലായില്ലല്ലോ? എന്ന്. പേര്, സ്വദേശം, ഇപ്പോള്‍ താമസിക്കുന്ന സ്ഥലം, ഇപ്പോള്‍ എന്ത് ചെയ്യുന്നു - ജോലി, പഠിത്തം, വീട്ടിലിരിപ്പ്, അങ്ങനെ എല്ലാം ഈ ടോപ്പിക്കില്‍ എഴുതാം.
2) സല്ലാപം
സാന്ത്വനകുടുംബത്തിന്റെ സല്ലാപമുറിയാണിത്. മനസ് തുറന്ന് സല്ലപിക്കാന്‍, സന്തോഷങ്ങളും ദുഃഖങ്ങളും പരസ്പരം പങ്കുവയ്ക്കാന്‍ ഈ ടോപ്പിക് സഹായകമാകുന്നു. സാന്ത്വനമലയാളത്തിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടിയത് തന്നെ, 14,000-ല്‍ പരം പോസ്റ്റുകള്‍ കടന്ന ഈ ടോപിക്കിലൂടെയാണെന്ന് തന്നെ പറയാം.
3) അന്താക്ഷരി..
അന്താക്ഷരിയില്ലാത്തൊരു ഭാഷാകമ്യൂണിറ്റിയേക്കുറിച്ച് ചിന്തിക്കാനാവില്ലാ. പല അംഗങ്ങളും ഉണരുന്നതും ഉറങ്ങുന്നതും ഈ ടോപികിലൂടെയാണ് എന്ന് തന്നെ അഭിമാനത്തോടെ പറയാന്‍ കഴിയും.
4) ആശംസകള്‍..അനുമോദനങ്ങള്‍...
ഈ കുടുംബത്തിലുള്ളവര്‍ക്ക് പരസ്പരം ആശംസകള്‍ അര്‍പ്പിക്കാന്‍, ഹൃദയത്തിന്റെ നിറവില്‍ പരസ്പരം സ്നേഹം പകരാന്‍... “ആശംസകള്‍..അനുമോദനങ്ങള്‍...!”
5) പ്രാര്‍ത്ഥനാ സാന്ത്വനം...
നാം ഓരോരുത്തരുടേയും ജീവിതം കടന്ന് പോകുന്നത് പ്രശ്നങ്ങളുടെയും ബുന്ധിമുട്ടുകളുടേയും ഊരാക്കുടുക്കുകളിലൂടെയാവുമ്പോള് നാം മുകളിലിരിക്കുന്നവനെ ആശ്രയിക്കുന്നു. മറ്റുള്ളവരും തനിക്കു വേണ്ടി പ്രാര്ത്ഥിക്കണമെന്നാഗ്രഹിക്കുന്നു. അത് ഒരു സാന്ത്വനമാവുമെന്ന് വിശ്വസിക്കുന്നു. അങ്ങനെ ഉള്ള സാഹചര്യങ്ങളെ മുന്നില്‍ കണ്ടു കൊണ്ടാണി ഈ ടോപിക്.
6) ഹൃദയത്തെ സ്പര്‍ശിച്ച വരികള്‍..
ഇന്നലെകളില്‍ നാം സഞ്ചരിച്ച വഴികളില്‍ ഹൃദയത്തില്‍ ഒരു കോറല്‍ വീഴ്ത്തിയ ചില വരികള്‍ നാം കേട്ടിട്ടുണ്ടാവം, വായിച്ചിട്ടുണ്ടാവാം. അവയെ ഒരിക്കല്‍ കൂടി ഓര്‍മ്മിച്ച് മറ്റുള്ളവരുമായി പങ്കുവയ്ക്കാനൊരിടം.
7) ഓര്മകളോടിക്കളിക്കുവാനെത്തുന്നു...
ഇന്നലെകളിലെ ഓര്‍മ്മകളെ, അനുഭവങ്ങളെ മനസിന്റെ മടിത്തട്ടില്‍ നിന്നും ഒരിക്കല്‍ കൂടി പൊടി തട്ടിയെടുത്ത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിവിടെയാണ്. അത് ചിലപ്പോള്‍ കരയിക്കുന്നതാവാം, ചിലത് പൊട്ടിച്ചിരിപ്പിക്കുന്നതും.
8) ആഘോഷങ്ങള്‍ / ഉത്സവങ്ങള്‍ - ഓര്‍മ്മകള്‍ പങ്കു വെയ്ക
ചില ഓര്‍മ്മകള്‍ ആഘോഷങ്ങളുടേതും ഉത്സവങ്ങളുടേതുമാണ്. അതിനെന്തു മധുരമാണ്. അത് പങ്കു വയ്ക്കാന്‍ അതിമധുരവും. പലര്‍ക്കും അങ്ങനെയുള്ള ചില വിശേഷങ്ങള്‍ ചിലര്‍ക്ക് ഒരു പുതുമയാര്‍ന്ന അറിവാകാറുമുണ്ട്.
9) യാത്രാവിവരണങ്ങള്‍
യാത്ര പോകാത്തവര്‍ ആരാണുള്ളത്? അതിനെ അതിമനോഹരമായി വിവരിക്കാന്‍ ചിലര്‍ക്ക് അപാര കഴിവു തന്നെയാണ്. ഇവിടെ അങ്ങനെ പ്രത്യേക കഴിവു വേണമെന്നില്ലാ. യാത്ര പോയി വന്നോ...., എങ്കില്‍ ഇതില്‍ എഴുതിക്കോളു വിശേഷങ്ങള്‍.
10) ഹൃദയഭാവങ്ങള്‍...; സാന്ത്വന വരികള്‍...; കവിതകള്‍...
നിങ്ങള്‍ക്ക് ഒരു കവിഹ്രൃദയമുണ്ടോ? എങ്കില്‍ ഇവിടെ കുറിക്കു... ഹൃദയഭാവങ്ങള്‍, സാന്ത്വനവരികള് അല്ലെങ്കില്‍ കവിതകള്‍.
11) ഞാനെഴുതിയ കഥ
നിങ്ങളുടെ മനസിലുള്ള കഥയെ അക്ഷരങ്ങളാക്കി എഴുതാന്‍ ഇനി ശങ്കിക്കേണ്ടതില്ല. ഇവിടെ കുറിച്ചോളു. സ്വയം എഴുതുന്ന കഥകള്‍ പ്രസിദ്ധീകരിക്കുന്നതിവിടെയാണ്.
12) ഉദ്ധരണികള്‍...
ജീവിതത്തിനു ചിലപ്പോള്‍ പുതിയ മാനങ്ങള്‍ തന്നെ തരാന്‍ ചില ഉദ്ധരണികള്‍ക്ക് കഴിയാറുണ്ട്. ഓര്‍മ്മയിലുള്ള ഉദ്ധരണികള്‍ അല്ലെങ്കില്‍ കൊട്ടേഷനുകള്‍ പങ്കുവയ്ക്കാമിടെ.
13) അയ്യോ...!! പ്രേതം പ്രേതം...!!
നിങ്ങള്‍ പ്രേതത്തെ കണ്ടിട്ടുണ്ടോ? പ്രേതകഥ കേട്ടിട്ടില്ലേ? ഇവിടെ വായിക്കാം കുറേ പുതുമയാര്‍ന്ന പ്രേതകഥകള്‍. നിങ്ങള്‍ക്കറിയാവുന്ന പ്രേതകഥ ഇതില്‍ എഴുതുകയുമാവാം.
14) വിനോദം: പാട്ട് കേട്ട് പാട്ടുക്കാരെ തിരിച്ചറിയുക
വെറുതെ ഇരിക്കുകയാണെങ്കില്‍ എന്തെങ്കിലും കളിയിലേര്പ്പെടൂ. പാട്ട് കേട്ടിട്ട് അതാരാണ് പാടിയത് എന്ന് തിരിച്ചറിയൂ. രസകരമായ ഒരു കളി.
15) വിനോദം : സിനിമാ കളികള്‍.
സിനിമ നിങ്ങള്‍ക്കൊരു വീക്നസ് ആണെന്നോ. എങ്കില്‍ ഇതിലെ ചോദ്യങ്ങള്‍ക്കുത്തരം തരൂ. കൂടാതെ സിനിമാ ആസ്പഥമാക്കി പുതുമയാര്‍ന്ന ചോദ്യങ്ങള്‍ ചോദിക്കു. ഇത് ഒരു വിനോദം.
16) സിനിമാ പേരു കളി
അന്താക്ഷരിയുടേതു പോലെ തന്നെ മറ്റൊരു കളി. സിനിമായുടെ പേരാണിവിടെ അറിയേണ്ടത്. രസകരമായ മറ്റൊരു വിനോദമാണിത്.
17) സിനിമാ അവലോകനം
നിങ്ങള്‍ കണ്ട സിനിമാ ഒന്ന് വിലയിരുത്തുന്നത് മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടും. സിനിമാ ഒന്നവലോകനം ചെയൂ. ഒപ്പം മാര്‍ക്കും നല്‍കൂ. അതിനെ അശ്രയിച്ചാണ് മറ്റുള്ളവര്‍ ആ സിനിമാ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
18) സംവാദമേഖല
സംവാദം എന്നും മലയാളിയുടെ പ്രിയപ്പെട്ട മേഘല തന്നെയാണ്. തരുന്ന വിഷയത്തില്‍ നിങ്ങള്‍ അഭിപ്രായം എഴുതൂ. നമുക്ക് സംവാദിക്കാം ഇവിടെ.
19) പാചക നുറുങ്ങുകള്‍
പാചകം ഒരു കഴിവാണ്. ഒപ്പം ചില നുറുങ്ങ് വിദ്യകള്‍ കൊണ്ട് അത് അതിമനോഹരവുമാക്കാം. പുതിയ പുതിയ പാചകനുറുങ്ങുകള്‍ പങ്ക് വയ്ക്കാനൊരിടം. ചിലപ്പോള്‍ പഴയത് വീണ്ടും പുതിയ രീതിയിലുമാവാം.
20) കുതന്ത്ര നുണ കഥകള്‍...
പൊട്ടിച്ചിരിപ്പിക്കാനുതകുന്ന നുണകഥകള്‍. ചില സമകാലിക സംഭവങ്ങളേ തന്നെ വളച്ചൊടിച്ച് - ആരേയും വേദനിപ്പിക്കാതെ - പൊട്ടിച്ചിരിപ്പിക്കാനുതകുന്ന രീതിയില്‍ ഒരു കഥയുണ്ടാക്കുന്ന നുണകഥാകൃത്തുക്കളുടെ വേദിയാണിത്.
21) പഴഞ്ചൊല്ലില്‍ പതിരില്ല
പഴഞ്ചൊല്ലില്‍ പതിരില്ല. ചില പഴഞ്ചൊല്ലുകള്‍ കാലത്തെ വെല്ലുന്നതാണ്. ചിലത് രാജാവ് നഗ്നനാണെന്ന് വിളിച്ചോതുന്നവ. മലയാളിയുടെ ജീവിതത്തില്‍ പഴഞ്ചൊല്ലിന്റെ സ്ഥാനം അത്ര വലുതുമാണ്. പഴഞ്ചൊല്ലുകള്ക്കായി ഈ പംക്തി.
22) കടം കഥകള്‍
പ്രായപരിധിയില്ലാതെ കളിക്കുന്ന ഒരു കളി - കടം കഥകള്‍ ചോദിക്കുക. എത്ര രസമാണ്. നിങ്ങള്‍ക്ക് അറിയാമോ കടം കഥകള്‍? എങ്കില്‍ ഇവിടെ ചോദിക്കാം. ചോദിച്ചിരിക്കുന്നവക്ക് ഉത്തരം പറയുകയും ആവാം.
23) നാടന്‍ തമാശകള്‍-ചിരിച്ച് ചിരിച്ച് ആയുസ്സ് കൂട്ടുക
ചിരി ആയുസിന്റെ നീളം കൂട്ടുമെന്നാണ് പറയപ്പെടുന്നത്. ചില നാടന്‍ തമാശകള്‍ കേട്ടാല്‍ പൊട്ടിച്ചിരിക്കില്ലാത്തവര് ആരാണുള്ളത്? നാടന്‍ തമാശകാള്ക്കായി ഇതാ ഇവിടെ.
24) പ്രശ്നോത്തരി അഥവാ ക്വിസ്
ലോകപരിജ്ഞാനം ഇല്ലാതെ ഇന്ന് ജീവിക്കുക എന്നത് എളുപ്പമല്ല. അങ്ങനെയായതിനാല്‍ തന്നെ പ്രശ്നോത്തരി അഥവാ ക്വിസ് വളരെ പ്രയോജനകരവുമാണ്. ചോദ്യങ്ങള്‍ ചോദിക്കാം ഒപ്പം മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകമാവാം ഇവിടെ.
25) സാങ്കേതിക പ്രശ്നങ്ങളും പരിഹാരങ്ങളും
ഇത് കമ്പ്യൂട്ടര്‍ യുഗം ആണ്. ഇവിടെ പലപ്പോഴും നമുക്ക് സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുക സ്വഭാവികമാണ്. അതേതു വിദ്വാനാണെന്നിരിക്കലും. അവിടെയാണ് ഈ ടോപിക് സഹായകമാവുന്നത്.
26) ചോദിക്കൂ, പറയാം (എന്‍ക്വയറി ഡെസ്ക്)
സംശയങ്ങള്‍ ഇല്ലാത്ത മനുഷ്യനില്ല. നിവാരണങ്ങലില്ലാത്ത സംശയങ്ങളുമുണ്ടാവില്ലാ. എന്തു സംശയങ്ങള്‍ക്കും ഇവിടെ സമീപിക്കാം. മറ്റുള്ളവരുടെ സംശയങ്ങള്‍ക്ക് മറുപടിയും പറയാമിവിടെ.
27) ചോദിക്കൂ...തരാം...
ഇഷ്ടമുള്ള ഒരു ഗാനം, കാണാനാഗ്രഹിക്കുന്ന ഒരു വീഡിയോ, ആവശ്യമുള്ള ഒരു ചെറിയ കമ്പ്യൂട്ടര്‍ പ്രോഗ്രാം, ഇങ്ങനെ നമ്മുടെ ആവശ്യങ്ങള്‍ നീളുമ്പോള്‍ അതില്‍ ചിലത് കിട്ടാകനിയായി തുടരുകയാവം. എന്നാല്‍ മറ്റ് ആരുടെയെങ്കിലും പക്കല്‍ അതുണ്ടാവാം. അങ്ങനെ വരുമ്പോള്‍ ചോദിക്കുക... തരാം..!! നിങ്ങലുടെ പക്കലുള്ളത് കൊടുക്കാനും മറക്കരുതേ.
28) ശരിയായ മലയാള പദം / അര്‍ത്ഥം
ഭാഷ... മലയാളമെന്ന നമ്മുടെ മാതൃഭാഷ. അതില്‍ നമുക്ക് ഒരുപാട് സംശയങ്ങളുണ്ടാവാം. മറ്റുള്ളവര്‍ക്ക് അറിയില്ലാത്ത പല പദങ്ങളും നമുക്കറിയാമായിരിക്കാം. ഇവിടെ പങ്കുവയ്ക്കാം നമുക്കറിയാവുന്ന ശരിയായ മലയാളം.
29) കുസ്യതി ചോദ്യങ്ങള്‍
കുസൃതി ചോദ്യങ്ങള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. പുതുമയുള്ള കുസൃതി ചോദ്യങ്ങള്‍ അറിയാമെങ്കില്‍ ഇവിടെ എഴുതാം. ഒപ്പം ഉത്തരം പറയാനും ശ്രമിക്കാമിവിടെ.
30) അടിക്കുറിപ്പെഴുതാം
ഇത് ഒരു തമാശയാണ്. നിങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്തിരിക്കുന്ന ആളുടെ പടത്തിനു അടിക്കുറിപ്പെഴുതു... ചിരിപ്പിക്കാനുതകുന്ന അടിക്കുറിപ്പ്. വേദനിപ്പിക്കുന്നതാവാതിരിക്കണേ.
31) ഭാവി...ഭൂതം വര്‍ത്തമാനം
അടിക്കുറിപ്പെഴുതുന്നതുപോലെ തന്നെ, നിങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്തിരിക്കുന്ന ആളുടെ ഭാവിയും ഭൂതവും വര്‍ത്തമാനവും പറയുക.... ചിരിപ്പിക്കാനുതകുന്ന രീതിയില്‍ മാത്രം.
32) കഥ ഇതുവരെ...
ഇത് തുടര്‍ക്കഥയാണ്. കഥ മുന്നോട്ട് ആര്‍ക്കും എഴുതാം, കഥയുടെ ഗതിക്ക് അനുസരിച്ച് കൂടുതല്‍ മനോഹരമാക്കാന്‍ സ്വയം ശ്രമിക്കുക.
33) കലാസ്നേഹികളേ, അടുത്ത ഒരു ബെല്ലോടു കൂടി...
തുടര്‍ക്കഥ പോലെ തന്നെ ഒരൂ നാടകം. രംഗം ഒന്നിനൊന്ന് മെച്ചപ്പെടുത്താന്‍ ഏവരും ശ്രാമിക്കുന്നു. മുന്‍പ് എഴുതിയ ആളുടെ രചനക്ക് ബാക്കിയാവണമെന്നു മാത്രം.
34) സ്വന്തം ബ്ലോഗുകള്‍- പരിചയപ്പെടുത്തുക
സ്വന്തമായിട്ട് ബ്ലോഗുണ്ടെങ്കില്‍ ഇവിടെ അതിന്റെ ലിങ്കിടാം. പരിചയപ്പെടുത്താം. അങ്ങോട്ട് ക്ഷണിക്കം.
35) സ്മരണാഞ്ജലി...
ഇന്നലെകളില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ മഹാന്മാര്ക്ക് സ്മരണാഞ്ജലികള്‍ ഇവിടെ അര്‍പ്പിക്കാം.
36) വ്യാജ പ്രൊഫൈലുകളെ തിരിച്ചറിയാം
ഓര്‍ക്കുട്ടിലെ പെരുകുന്ന വ്യാജപ്രൊഫൈലുകളില്‍ ചിലത്, വ്യാജമാണെന്ന് നല്ല ഉറപ്പ് വന്നതിനു ശേഷം ഇവിടെ ഇടുന്നു. വളരെ സൂക്ഷിച്ച് കൈകാര്യം ചെയേണ്ടതായ ഒരു ടോപിക്.
37) മോഡറേറ്ററോട് ചോദിക്കാം
സാന്ത്വനമലയാളം കുടുംബത്തെ സംബന്ധിക്കുന്ന ഏന്ത് സംശയങ്ങള്‍ക്കും ഇവിടെ മോഡറേറ്റേഴസ് ഉത്തരം നല്‍കുന്നതാണ്...!
38) അതിഥികള്‍ക്കായി...
നിങ്ങള്‍ക്ക് മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയുന്നില്ലേ. ഒരു അതിഥിയുടെ വേഷമിട്ടോളു. നിങ്ങള്‍ക്കാവുന്ന ഭാഷയില്‍ ഇവിടെ എഴുതാവുന്നതാണ്.ഇവിടെ മാത്രം.
3 comments:
ആശംസകള്‍..........
ആശംസകള്‍ നേരുന്നു
ആഘോഷങ്ങള്‍ നടക്കട്ടെ.. ആര്‍ഭാടത്തോടെ ഇവിടെ
മലയാളം ഒരു സ്വാന്തനം നന്നായിരിക്കുന്നു എഴുതുക .... വളരട്ടെ എന്നാശംസിക്കുന്നു
dominic kavaratt from burgos spain
Post a Comment